കോട്ടയം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസ് തകർത്തതിൽ പ്രതിഷേധിച്ച് കോട്ടയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം.
കളക്ട്രേറ്റിലേക്ക് കല്ലേറുമായി ആക്രമിച്ച പ്രവർത്തകരെ ജലപീരങ്കിയും, കണ്ണീർ വാതകവും ഉപയോഗിച്ച്
പോലീസ് നേരിട്ടു.
ഡിവൈഎസ്പി ജെ.സന്തോഷ് കുമാറിൻ്റെ തലക്ക് അടിയേറ്റു. നിരവധി പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
ബാരിക്കേഡ് തകർത്ത് പ്രവർത്തകർ കളക്ട്രേറ്റിനുള്ളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചതാണ് സംഘർഷം വലിയ ഏറ്റുമുട്ടലിലേക്ക് കലാശിച്ചത്.
പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെയടെയുള്ള നേതാക്കൾ പോയ ശേഷമാണ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘർഷമുണ്ടാക്കിയത്.
കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി.കെ.വൈശാഖ്, പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി കൊല്ലാട്, രാഹുൽ മറിയപ്പള്ളി തുടങ്ങിയ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ലാത്തി ചാർജിൽ പരിക്കേറ്റു.
പ്രകടനത്തേയും, അക്രണത്തെയും തുടർന്ന് കളക്ടറേറ്റ് പരിസരത്ത് പൂർണമായും ഗതാഗതം സ്തംഭിച്ചു.