നമ്മളുടെ ചിന്താഗതികൾ മാറേണ്ടതിനെ പറ്റി അതിൽ വൃക്തമായി പറഞ്ഞിരിക്കുന്നു.
ലേഖനത്തിന്റെ പൂർണരൂപം ചുവടെ.
…കഴിഞ്ഞ ദിവസം സിംഗപ്പൂരിലെ ന്യൂവാട്ടർ ജലശുദ്ധീകരണ പ്ലാന്റ് സന്ദർശിച്ചിരുന്നു.. നിരവധി കുട്ടികളും യുവതലമുറകൾ മുതൽ പഴയ തലമുറകൾ വരെ ഇത് സന്ദർശിച്ച് പഠിക്കുന്നത് എന്റെ ശ്രദ്ധ ആകർഷിച്ചു. ഞങ്ങളുടെ ചോദ്യങ്ങൾക്ക് ന്യൂവാട്ടറിലെ ജീവനക്കാർ വളരെ മനോഹരമായി ഉത്തരങ്ങളും നൽകി. അതിലുപരി ഇത് ഇവിടെ എഴുതാൻ മറ്റൊരു പ്രധാന കാരണമുണ്ട്..
നമ്മുടെ യുവത്വം രാഷ്ട്രീയത്തിന് പിന്നാലെ പോകുബോൾ, വിദേശ യുവത്വത്തിന് വൃക്തമായ രാഷ്ട്രിയമുണ്ട് പക്ഷെ അവരുടെ വിഷയം മതമൊ രാഷ്ട്രിയവുമല്ല മറിച്ച് രാഷ്ട്രത്തിന്റെ ഉയർച്ചയാണ്.
ശ്രീ അബ്ദുൾ കലാം സ്വപ്നങ്ങളെക്കുറിച്ച് പറഞ്ഞതു ഓർത്തുകൊണ്ട് നമ്മൾക്കു ഇതു ഇവിടെ തുടരാം..
“സ്വപ്നം, സ്വപ്നം, സ്വപ്നം. സ്വപ്നങ്ങൾ ചിന്തകളായി രൂപാന്തരപ്പെടുന്നു, ചിന്തകൾ പ്രവർത്തനത്തിൽ കലാശിക്കുന്നു”.
വളരെ വർഷങ്ങൾക്കു ശേഷം സിഗപ്പൂരിന്റെ ഭാവിയിൽ ഉണ്ടാകാവുന്ന ഒരു കാരൃത്തിന് ഇപ്പോഴെ പരിഹാരം കാണുകയാണ്. ഇത് ഇവിടുത്തെ മാത്രം പ്രശ്നമായി കണ്ട് അരും തമാശ ആയി ആരും കരുതണ്ട. എല്ലായിടത്തും ഇതു പോലെ പലതും ഉണ്ടാകാം .ഇതെല്ലാം നമ്മൾക്കു വേണ്ടിയല്ല, നിങ്ങളുടെയും വരും തലമുറകൾക്ക് വേണ്ടിയാണ്.
ഇന്ന് നമ്മുടെ യുവതലമുറ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ്, അവർ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു, പക്ഷേ ചില സമൂഹിക നേതാക്കൻമാർ അതിനെ നിരുത്സാഹപ്പെടുത്തുന്നു. എല്ലാം നേതാക്കന്മാരുടെ നേട്ടത്തിന് വേണ്ടി മാത്രമാണ്, നിങ്ങളുടെ നേട്ടത്തിന് വേണ്ടിയല്ലെന്ന് പലരും തിരിച്ചറിയുന്നില്ല.
സിംഗപ്പൂരിൽ പ്രധാനമായും ജലം അയൽ രാജ്യമായ മലേഷ്യയിൽ നിന്നാണ് വരുന്നതെന്ന് മിക്ക ആളുകൾക്കും അറിയാമല്ലൊ.. 2061 വരെ സിംഗപ്പൂരിന് വെള്ളം വിൽക്കാൻ മലേഷ്യൻ ഗവൺമെന്റിന് ഉടമ്പടിയുണ്ട്, എന്നാൽ ആ തീയതിക്ക് ശേഷം അത് തരണം എന്നതിന് അവർക്ക് നിർബന്ധമില്ല .
സിംഗപ്പൂരിലെ പബ്ലിക് യൂട്ടിലിറ്റീസ് ബോർഡ് ഉൽപ്പാദിപ്പിക്കുന്ന ശുദ്ധീകരിച്ച മലിനജലത്തിന്റെ ബ്രാൻഡ് നാമമാണ് ന്യൂവാട്ടർ. മൈക്രോഫിൽട്രേഷൻ, റിവേഴ്സ് ഓസ്മോസിസ്, അൾട്രാവയലറ്റ് വികിരണം എന്നിവയിലൂടെ പരമ്പരാഗതമായി ശുദ്ധീകരിച്ച മലിനജലം കൂടുതൽ ശുദ്ധീകരിച്ചാണ് ന്യൂവാട്ടർ നിർമ്മിക്കുന്നത്. കുടിവെള്ളം ഗുണമേന്മയുള്ളതും കുടിവെള്ള വിതരണ റിസർവോയറുകളിൽ ചേർക്കാനും കഴിയും, അവിടെ അത് പിൻവലിക്കുകയും ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനുമുമ്പ് പരമ്പരാഗത ജലശുദ്ധീകരണ പ്ലാന്റുകളിൽ വീണ്ടും ശുദ്ധീകരിക്കുകയും ചെയ്യും. എന്നിരുന്നാലും, ഭൂരിഭാഗം ന്യൂവാട്ടറും നിലവിൽ കുടിവെള്ളേതര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു, കൂടുതലും ഉയർന്ന ശുദ്ധജലത്തിന്റെ ഉൽപാദന ആവശ്യകതകളുള്ള വ്യവസായങ്ങളാണ്.
സിംഗപ്പൂർ 1970-കളിൽ ആരംഭിച്ച ഈ പദ്ധതി ഇവിടെ ഭാവിയിലെ പരിമിതമായ ശുദ്ധജല ലഭ്യത വർദ്ധിപ്പിക്കുന്നതിനായി ജല പുനരുപയോഗം ചെയ്യുന്നു. 1972-ൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ പ്രകാരം മലേഷ്യയിൽ നിന്ന് ലഭിക്കുന്ന വെള്ളത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ബദലായി ജലശുദ്ധീകരണവും ഉപ്പുനീക്കലും കണ്ടെത്തി. തുടർന്ന്, 1974-ൽ പരീക്ഷണാർത്ഥം ജലശുദ്ധീകരണ ശുദ്ധീകരണ പ്ലാന്റ് നിർമ്മിക്കപ്പെട്ടു, എന്നാൽ ചില കാരണത്താൽ ഒരു വർഷത്തിനുശേഷം അതിന്റെ പ്രവർത്തനം നിർത്തിവെച്ചു.
പിന്നിട് 1998-ൽ, പബ്ലിക് യൂട്ടിലിറ്റീസ് ബോർഡും (പീ യൂ ബി) പരിസ്ഥിതി, ജലവിഭവ മന്ത്രാലയവും (എം ഇ പീ യൂ ബി) സിംഗപ്പൂർ വാട്ടർ റിക്ലമേഷൻ സ്റ്റഡി ആരംഭിച്ചു. സിംഗപ്പൂരിന്റെ ആവശ്യങ്ങൾക്കുള്ള അസംസ്‌കൃത ജലത്തിന്റെ ഉറവിടം ന്യൂവാട്ടർ ആണോ എന്ന് നിർണ്ണയിക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. മലേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വെള്ളത്തെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഈ നവജല ശുദ്ധീകരണം സാധിക്കും എന്നു കാണപ്പെട്ടു .
2001-ൽ, പീ യൂ ബി ജലത്തിന്റെ കുടിവെള്ളം അല്ലാത്ത ഉപയോഗങ്ങളും തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ന്യൂവാട്ടറിന്റെ ഉയർന്ന നിലവാരം കാരണം, വ്യവസായങ്ങളുടെ ആവശ്യങ്ങൾക്കുള്ള വിതരണമായി മാറി. ഈ ഉപയോഗം പരിമിതമായ കുടിവെള്ള വിതരണത്തിന്റെ ആവശ്യം വർദ്ധിപ്പിക്കാതെ തന്നെ ഈ പുതിയ ജലവിതരണത്തിന് ഔട്ട്‌ലെറ്റ് നൽകി.
2003-ൽ പീയൂബി ന്യൂവാട്ടർ പൊതുജനങ്ങൾക്കായി ആരംഭിച്ചു, ഇവിടെ പല സ്ഥലത്തായി 5 കേന്ദ്രങ്ങൾ തുറന്നു. റീസൈക്കിൾ ചെയ്ത വെള്ളത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്കകൾ മുൻനിർത്തി, ന്യൂവാട്ടർ ശ്രദ്ധാപൂർവ്വം നടപ്പിലാക്കി. നിഷേധാത്മകമായ അർത്ഥം വഹിക്കുന്ന 'മലിനജലം' എന്ന പദം ഒഴിവാക്കിക്കൊണ്ട് പീ യു ബി അതിന്റെ പേരുകളുടെ ഉപയോഗത്തിൽ ജാഗ്രത പുലർത്തി. മലിനജല ശുദ്ധീകരണ പ്ലാന്റുകളെ 'ജല പുനരുദ്ധാരണ പ്ലാന്റുകൾ' എന്ന് പുനർനാമകരണം ചെയ്തു, മലിനജലം 'ഉപയോഗിച്ച വെള്ളം' എന്ന് വിളിക്കപ്പെട്ടു. ഇത് ന്യൂവാട്ടർ-ന്റെ എന്ന നല്ല പേരിന്റെ രൂപീകരണത്തിന് കാരണമായി, ഇത് പുനരുപയോഗം ചെയ്ത വെള്ളത്തിന്റെ പൊതു സ്വീകാര്യത വർധിപ്പിച്ചു. കൂടാതെ, ന്യൂവാട്ടറിനെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി സർക്കാർ പലവിധ പ്രദർശനങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും പൊതുജനങ്ങളുമായി വിപുലമായി ഇടപഴകുകയും അതിന്റെ പ്രക്രിയ കാണാൻ പൊതുജനങ്ങളെ അനുവദിക്കുന്ന ന്യൂവാട്ടർ വിസിറ്റർ സെന്റർ, ന്യൂവാട്ടർ ഉൽപ്പാദിപ്പിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ചുള്ള സന്ദർശകരുടെ അവബോധം വർദ്ധിപ്പിക്കുന്നതിനായി തുറന്നു. റീസൈക്കിൾ ചെയ്ത വെള്ളത്തെക്കുറിച്ച് ആളുകൾക്ക് ഉണ്ടായേക്കാവുന്ന തെറ്റിദ്ധാരണകൾ തിരുത്താനും പുനരുപയോഗിക്കുന്ന വെള്ളത്തിന് പൊതുജന പിന്തുണ വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഇത്.
ഇത് കണ്ടതിന് ശേഷം, യുവതലമുറകൾ അവരുടെ ഭാവി ദൃശ്യവൽക്കരിക്കുകയും നമ്മൾക്കുണ്ടാകാൻ പോകുന്ന പ്രധാന കുറവുകളെ കുറിച്ച് ചിന്തിക്കുകയും അതിന് പരിഹാരം കണ്ടെത്തുകയുമാണ് വേണ്ടതെന്നു തോന്നി. എന്നാൽ പലയിടത്തും യുവതലമുറ അവരുടെ സ്വന്തം കഴിവുകൾ തിരിച്ചറിയാതെ അന്നന്നുള്ള സുഖത്തിന് മറ്റുള്ളവരുടെ കാര്യങ്ങളുടെ പുറകെ പോയി സ്വന്തം കഴിവുകൾ മുരടിക്കപ്പെടുത്തുന്നു . അതെല്ലാം നിങ്ങൾ പോകുന്നവരുടെ സ്വയലാഭത്തിനാണെന്നു മനസിലാക്കുക .... ഇതെല്ലാം എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു.. ഇനി എങ്കിലും ഈ ചതി യുവതലമുറ തിരിച്ചറിയുക..