മുണ്ടക്കയത്തിന് സമീപം ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം




മുണ്ടക്കയം :  ദേശീയപാത 183-ൽ മുണ്ടക്കയത്തിന് സമീപം ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പെരുവന്താനം ചുഴുപ്പ് ഇരവുകൂന്നേൽ ആക്സൺ (24) ആണ് മരിച്ചത്.

മരുതുംമൂടിനും മെഡിക്കൽ ട്രെസ്റ്റ് കവലയ്ക്കും ഇടയിലാണ് അപകടം ഉണ്ടായത്. ഓട്ടോയെ ഓവർടേക്ക് ചെയ്യുമ്പോൾ ബൈക്ക് തെന്നി ബസിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഈ സമയം ഓട്ടോയിൽ തട്ടിയതാണ് ബസിനടിയിലേക്ക് വീഴാൻ കാരണമായതെന്ന
വിവരവുമുണ്ട്.

മൃതദേഹം മുണ്ടക്കയം ഈസ്റ്റിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
أحدث أقدم