ആശുപത്രിയിലെ ശുചീകരണ തൊഴില്‍ വാഗ്ദാനം ചെയ്താണ് യുവതിയെ കുവൈത്തിലെത്തിച്ചത്. അവിടെ കരാറടിസ്ഥാനത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ മാറി ജോലി ചെയ്യാന്‍ നിര്‍ബന്ധിതമായി. വാഗ്ദാനം ചെയ്ത ശമ്ബളമില്ലെന്ന് പരാതിപ്പെട്ടപ്പോള്‍ ചിലരുമായി ലൈംഗികബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടുവെന്ന് ഇവര്‍ പറയുന്നു.
കേരളത്തിന് പുറമെ ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്ന് ഇപ്പോഴും സ്ത്രീകളെത്തുന്നുണ്ട്. മലയാളികളായ ചില സ്ത്രീകള്‍ തന്നെയാണ് ഇടനിലക്കാരായി യുവതികളെ അനാശാസ്യത്തിന് പ്രേരിപ്പിക്കുന്നത്. കുവൈത്തിലെത്തുമ്ബോള്‍ ഇടനിലക്കാരികള്‍ക്കൊപ്പം കുറച്ചുദിവസം താമസിപ്പിക്കും. ഇതിനിടെ സ്വവര്‍ഗരതിക്കിരയാക്കി ബ്ലാക്ക്മെയിലും ചെയ്യും.
കുവൈത്തിൽ എത്തുമ്പോൾ പുതിയ തൊഴില്‍വിസ പതിക്കാനെന്ന് പറഞ്ഞ് പാസ്പോര്‍ട്ട് ഇടനിലക്കാര്‍ വാങ്ങിയെടുക്കും. പിന്നീട് ഇവര്‍ പറയുന്നതനുസരിച്ചില്ലെങ്കില്‍ യാത്രരേഖകളില്ലാതെ തങ്ങുന്നുവെന്നും ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്തും. എമിഗ്രേഷനിലെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ മനുഷ്യക്കടത്ത് സംഘത്തെ സഹായിക്കുന്നുണ്ടോയെന്നതും അന്വേഷിക്കുന്നുണ്ട്.