പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ യുഎഇയില്‍


ദുബായ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ യുഎഇ സന്ദർശനം നടത്തും. ജര്‍മ്മനിയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് അബുദാബിയിലേക്ക് എത്തുന്നത്. യുഎഇ പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നേരിട്ട് അനുശോചനം അറിയിക്കും. പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അദ്ദേഹം അഭിനന്ദനമറിയിക്കും. ഇന്ത്യ-യുഎഇ സമഗ്ര സാമ്ബത്തിക പങ്കാളിത്ത കരാര്‍ യാഥാര്‍ത്ഥ്യമായതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ യുഎഇ സന്ദര്‍ശനമാണിത്.

أحدث أقدم