ഗുവാഹത്തി: പ്രളയക്കെടുതിയുടെ പിടിയിലാണ് അസം. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നൂറുകടന്നു. കൃഷിനാശവും രൂക്ഷമാണ്. അതിനിടെ പ്രളയ ബാധിത മേഖലയില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മയെ കാണാന്‍ പ്രളയ ജലത്തിലൂടെ നീന്തിയെത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പ്രളയബാധിത മേഖലയായ ബരാക് വാലിയില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാനാണ് യുവാവ് നീന്തിയെത്തിയത്. യുവാവിന്റെ കഴുത്തറ്റം പ്രളയജലം ഒഴുകുന്നത് ദൃശ്യങ്ങളില്‍ കാണാം. കൈയ്യില്‍ കരുതിയ 'ഗമോസ' മുഖ്യമന്ത്രിയെ അണിയിക്കുകയും ചെയ്തു. സില്‍ച്ചാറിലെ പ്രളയബാധിത മേഖലയിലും മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ സന്ദര്‍ശനം നടത്തി. ജനങ്ങളുടെ പരാതികള്‍ കേട്ടതായും നഷ്ടപരിഹരം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. അതേ സമയം മഴയുടെ തീവ്രത കുറയുന്നതിന്റെ ആശ്വാസത്തിലാണ് ജനങ്ങള്‍. മഴയുടെ ശക്തി കുറഞ്ഞേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും അറിയിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2 കുട്ടികള്‍ ഉള്‍പ്പെടെ 4 പേരാണ് പ്രളയക്കെടുതിയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 24 ആയി. 25 ലക്ഷത്തോളം പേരെയാണ് പ്രളയം ബാധിച്ചത്. സംസ്ഥാനത്തെ 27 ജില്ലകളിലായി 2894 ഗ്രാമങ്ങള്‍ പ്രളയക്കെടുതിയുടെ പിടിയിലാണ്. ലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ തുടരുകയാണ്.