അഗർത്തല: ത്രിപുര ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മാണിക് സാഹ ടൗൺ ബോർഡോവലി മണ്ഡലത്തിൽ നിന്ന് ജയിച്ചു. 17,181 വോട്ടുകൾക്കാണ് ജയം. മുഖ്യമന്ത്രിയായിരുന്ന ബിപ്ലബ് കുമാർ ദേബ് രാജിവെച്ചതിനെ തുടർന്നാണ് മാണിക് സാഹ പകരക്കാരനായി എത്തിയത്. തുടർന്നാണ് ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹം ജനവിധി തേടിയത്.
കോൺഗ്രസിന്റെ ആശിഷ് കുമാർ സാഹ ആയിരുന്നു മുഖ്യ എതിരാളി. സിപിഎമ്മിന്റെയും തൃണമൂൽ കോൺഗ്രസിന്റെയും ഉൾപ്പെടെ അഞ്ച് എതിരാളികളായിരുന്നു മാണിക് സാഹയ്‌ക്കെതിരെ ഉണ്ടായിരുന്നത്.
ത്രിപുരയിലെ അഗർത്തല, സുർമ, ജബരാജ് നഗർ എന്നീ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്നിരുന്നു. ജുബരാജ്നഗറിലും സുർമയിലും ബിജെപി മുന്നിലാണ്. അഗർത്തലയിൽ കോൺഗ്രസ് സ്ഥാനാർഥിയായ സുധിപ് റോയ് ബർമൻ മുന്നിലാണ്.