കാസർകോട്ട് എഎസ്ഐ തൂങ്ങിമരിച്ച നിലയിൽ


കാസർകോട്: കാസർകോട് സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരപ്പ ബിരിക്കുളം സ്വദേശി അബ്ദുൾ അസീസ് (48) ആണ് മരിച്ചത്. ബുധനാഴ്‌ച പുലർച്ചെയാണ് ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ജനങ്ങൾക്കിടയിലും പോലീസുകാർക്കിടയിലും ഏറെ പ്രിയങ്കരനായിരുന്നു അസീസ്. മരണ വിവരമറിഞ്ഞ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും വീട്ടിലെത്തുന്നുണ്ട്. കാസർകോട് ജില്ലയിലെ മിക്ക പോലീസ് സ്റ്റേഷനുകളിലും ജോലി ചെയ്തിട്ടുണ്ട്. ഏറെക്കാലം ഹൊസ് ദുർഗ് പോലീസ് സ്റ്റേഷനിലും സേവനമനുഷ്ഠിച്ചിരുന്നു.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മമ്മു ചിറമ്മൽ, അലീമ വേലിക്കോത്ത് ദമ്പതികളുടെ മകനാണ്. ജസീലയാണ് ഭാര്യ. മക്കൾ: അക്കീല (21), ജവാദ് (17). സഹോദരങ്ങൾ: കാസിം, സലാം, സഫിയ, അസ്മ, സാജിത, മൈമുന.

Previous Post Next Post