സഹയാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി വൈദികന്‍ മുങ്ങി മരിച്ചു.


ബെര്‍ലിന്‍ : സഹയാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി വൈദികന്‍ മുങ്ങി മരിച്ചു. ജർമ്മനിയിലെ റേഗന്‍സ്ബുര്‍ഗില്‍ തടാകത്തിലായിരുന്നു സംഭവം. ചെറുപുഷ്പ സഭയുടെ ആലുവ സെന്റ് ജോസഫ്‌സ് പ്രവിന്‍സ് അംഗമായ ഫാ. ബിനു കുരീക്കാട്ടില്‍ (ഡൊമിനിക് 41) ആണ് മരിച്ചത്.

തടാകത്തിലൂടെ ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെ വൈദികന്റെ ഒപ്പം ഉണ്ടായിരുന്നയാൾ വെള്ളത്തിൽ വീണു. തുടർന്ന് ഇയാളെ രക്ഷിച്ച് ബോട്ടിൽ കയറ്റിയ ഉടൻ വൈദികൻ വെള്ളത്തിൽ മുങ്ങിപോവുകയായിരുന്നു.

മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് രക്ഷാപ്രവര്‍ത്തക സംഘം മൃതദേഹം പുറത്തെടുത്തത്.


أحدث أقدم