ശസ്ത്രക്രിയ ജീവനെടുത്തു; മുൻ മിസ് ബ്രസീലിന് ദാരുണാന്ത്യം, പൊട്ടിക്കരഞ്ഞ് ആരാധകർ


 ബ്രസിലീയ: ടോൺസിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ മുൻ മിസ് ബ്രസീൽ ഗ്ലെയ്സി കോറിക്ക് ദാരുണാന്ത്യം. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആരോഗ്യനില മോശമായ 27കാരിക്ക് മസ്തിഷ്ക രക്തസ്രാവവും ഹൃദയാഘാതവും സംഭവിച്ചതാണ് മരണകാരണമായതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ടോൺസിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അമിത രക്തസ്രാവമുണ്ടായ കോറിയയ്ക്ക് ഏപ്രിൽ നാലിന് ഹൃദയാഘാതം സംഭവിച്ചതോടെ ആരോഗ്യനില ഗുരുതരമായി. കഴിഞ്ഞ രണ്ട് മാസമായി കോമയിൽ തുടരുകയായിരുന്ന യുവതിയുടെ മരണം സംഭവിച്ചത് തിങ്കളാഴ്ചയാണ്.

കോമയിൽ കഴിയുന്നതിനിടെയാണ് കോറിയയുടെ ടോൺസൽ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തിയത്. എന്നാൽ ദിവസങ്ങൾക്ക് ശേഷം അവൾക്ക് കനത്ത രക്തസ്രാവം ഉണ്ടാകുകയും മരണം സംഭിവിക്കുകയും ചെയ്തു. കോറിയയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായച്ചെങ്കിലും കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. ചൊവ്വാഴ്ച കോറിയയുടെ സംസ്കാരം നടന്നു.

റിയോ ഡി ജനീറോയിൽ നിന്ന് 120 മൈൽ അകലെയുള്ള അറ്റ്ലാന്റിക് തീരത്തുള്ള മകേ എന്ന നഗരത്തിലാണ് കോറിയയുടെ ജനനം. ഇൻസ്റ്റാഗ്രാമിൽ 56,000ത്തിലധികം ഫോളോവേഴ്‌സുള്ള മോഡലും ബ്യൂട്ടീഷ്യനുമായ ഇവർ 2018ലാണ് കോറിയ മിസ് ബ്രസീൽ പട്ടം സ്വന്തമാക്കുന്നത്. കൗമാരകാലത്ത് ഫാഷൻ ഷോകളിൽ സജീവമായിരുന്ന യുവതി സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നു. കോറിയയുടെ മരണത്തിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ ആയിരക്കണക്കിനാളുകൾ വേദന പങ്കുവച്ചു.

Previous Post Next Post