രാവിലെ മന്നം സമാധിയിൽ പുഷ്പാർച്ചന യ്ക്കു ശേഷം സമ്മേളനം ആരംഭിക്കും .
പ്രസിഡന്റ് പി.എൻ.നരേന്ദ്രനാഥൻ നായർ അധ്യക്ഷത വഹിക്കും .
ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ബജറ്റ് അവതരിപ്പിക്കും
താലൂക്ക് യൂണിയനുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും
2022-23 ലെ ബജറ്റും 2021-22 ലെ ഭരണ റിപ്പോർട്ടുമാണ് ജനറൽ സെക്രട്ടറി അവതരിപ്പിക്കുന്നത് .
കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ 2 വർഷവും ഓൺലൈനിലാണു സമ്മേളനം നടത്തിയത് .