പാവയായി തുടരാൻ ഇല്ല, ഇന്നു മുതൽ ‘അമ്മ’യിൽ അംഗമല്ല; പൊട്ടിത്തെറിച്ച് ശ്വേത


അമ്മ ഭരണസമിതി പിരിച്ചുവിട്ടതിന് പിന്നാലെ അമ്മയിലെ അംഗത്വം രാജിവച്ചതായി നടി ശ്വേത മേനോൻ. തനിക്ക് ഒരു വ്യക്തിത്വം ഉണ്ടെന്നും എല്ലാ കാര്യങ്ങളും തുറന്നുപറയുമെന്നും ശ്വേത മാധ്യമങ്ങളോട് പറഞ്ഞു. അജണ്ട വച്ച് താരങ്ങളെ പുറത്താക്കാൻ നീക്കം നടന്നതായും ശ്വേത പറഞ്ഞു. ഇന്നുമുതൽ അമ്മയിൽ അംഗമല്ലെന്നും കുറ്റാരോപിതർ സംഘടന തിരിച്ചുപിടിക്കുകയാണ് ചെയ്തതെന്നും ശ്വേത പറഞ്ഞു. പാവകളായിരുന്നെങ്കിൽ മാത്രമേ ആ സംഘടന ഓടിക്കാൻ കഴിയുകയുള്ളു. തനിക്ക് പാവയായി തുടരാനാവില്ല. ബാബുരാജിന്റെ കാലത്ത് സംഘടനയുടെ കണക്കുകളിൽ കുഴപ്പമുണ്ടെന്നും ശ്വേത യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു.

أحدث أقدم