മേശ വൃത്തിയാക്കാന്‍ വൈകിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരന് കുത്തേറ്റു


കോഴിക്കോട് : മേശ വൃത്തിയാക്കാന്‍ വൈകിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരന് കുത്തേറ്റു. ഈസ്റ്റ് മലയമ്മ സ്വദേശി പരപ്പില്‍ ഉമ്മര്‍ (43) നാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഉമ്മര്‍ ചികിത്സയിലാണ്.

കോഴിക്കോട് എന്‍ ഐ ടിക്ക് സമീപം കട്ടാങ്ങല്‍ മലയമ്മ റോഡിലെ ഫുഡ്ഡീസ് ഹോട്ടലില്‍ വ്യാഴാഴ്ചയാണ് സംഭവം. അഞ്ചു പേരടങ്ങുന്ന സംഘമാണ് ഹോട്ടല്‍ ജീവനക്കാരനായ ഉമ്മറിനെ ആക്രമിച്ചത്. ഹോട്ടലിലെ മേശ വൃത്തിയാക്കാന്‍ വൈകിയതില്‍ ഉണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് കുന്ദമംഗലം പൊലീസ് പറഞ്ഞു. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Previous Post Next Post