ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ തൊണ്ടയില്‍ കുടുങ്ങുകയും അതേ സമയത്തു തന്നെ അപസ്മാര മുണ്ടാവുകയും ചെയ്ത യുവാവിന് ദാരുണാന്ത്യം




കോഴിക്കോട് : ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ തൊണ്ടയില്‍ കുടുങ്ങുകയും അതേ സമയത്തു തന്നെ അപസ്മാര മുണ്ടാവുകയും ചെയ്ത യുവാവിന് ദാരുണാന്ത്യം. താമരശ്ശേരി തച്ചംപൊയില്‍ കുന്നുംപുറത്ത് ശ്രീരാഗത്തില്‍ സൂര്യകാന്ത് (അപ്പൂസ്-28) ആണ് മരിച്ചത്. പോസ്റ്റ്മോര്‍ട്ട റിപ്പോര്‍ട്ട് പുറത്തു വന്ന ശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാവുകയുള്ളൂ. പിതാവ്: ബാലന്‍ (എല്‍.ഐ.സി. ഏജന്റ്). മാതാവ്: തങ്കമണി. സഹോദരി: ഡാലിയ. സംസ്കാരം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍.
Previous Post Next Post