ബഹ്റെെൻ: ബഹ്റെെനിലേക്കുള്ള യാത്രക്കാർ ആകെ പ്രയാസത്തിൽ ആയിരിക്കുകയാണ്. ലഗേജുകൾ മാറി എടുക്കുന്ന സംഭവങ്ങൾ കൂടുന്നു. വിമാന യാത്ര നടത്തി മുൻപരിചയമില്ലാത്തവരാണ് ഇത്തരത്തിലുള്ള അബദ്ധങ്ങളിൽ ചെന്ന് ചാടുന്നത്. യാത്രക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അശ്രദ്ധയാണ് ലഗേജുകൾ മാറി പോകാൻ പ്രധാന കാരണമെന്ന് അധികൃതരും വ്യക്തമാക്കി. ബഹ്റൈനിലേക്ക് സന്ദർശക വിസ അനുവദിച്ചു തുടങ്ങിയതോടെ യാത്രക്കാരുടെ വരവ് കൂടിയിട്ടുണ്ട്. ബന്ധുക്കളും, കൂടുംബങ്ങളും ഇപ്പോൾ ധാരാളമായി വരുന്നുണ്ട്. അതിനാൽ ലഗേജുകളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് അധികൃതർ യാത്രക്കാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
നാട്ടിൽനിന്ന് പുറപ്പെടുമ്പോൾ തന്നെ ലഗേജ് എങ്ങനെയുള്ളതാണെന്ന് നോക്കിവെക്കണം. പെട്ടിയുടെ പുറത്ത് പേരെഴുതി വെച്ചിട്ടുണ്ടെങ്കിലും നമ്മുടെ ബാഗ് ഏതാണെന്ന് നമ്മുക്ക് നല്ല ധാരണ ഉണ്ടായിരിക്കണം. ഇത് ഇല്ലാത്തതാണ് പലപ്പോഴും അബന്ധം പറ്റാൻ കാരണമെന്നാണ് സാമൂഹിക പ്രവർത്തകർ പറുന്നത്. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഒരേ രൂപത്തിലും നിറത്തിലും ഉള്ള ധാരാളം ബാഗുകൾ ഉണ്ടായിരിക്കും. ചിലപ്പോൾ നമ്മുടെ പേരും അതിലെ പോലും ഒരുപോലെ ആയിരിക്കും. ഈ സാഹചര്യത്തിൽ യാത്രക്കാർ പരമാവധി ജാഗ്രത പാലിക്കണം.
ബാഗ് മാറിയാണ് എടുത്തിട്ടുള്ളതെങ്കിൽ വിമാനത്താവളത്തിലെ അറൈവൽ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ലോസ്റ്റ് ആന്‍റ് ഫൗണ്ട് കൗണ്ടറിൽ പരാതി നൽകി പുറത്തിറങ്ങണം. മാറിക്കൊണ്ടുപോയ ആൾ ബാഗ് തിരികെ എത്തിക്കുമ്പോൾ അവർ നമ്മളെ വിവരം അറിയിക്കും. മറ്റൊരാളുടെ ബാഗ് എടുത്താണ് നിങ്ങൾ പോയതെങ്കിൽ ബോർഡിങ് പാസ്, ടിക്കറ്റ്, പാസ്പോർട്ട് എന്നിവ സഹിതം ലോസ്റ്റ് ആന്‍റ് ഫൗണ്ട് കൗണ്ടറിൽ തിരികെ എത്തിക്കണം.