കാഞ്ഞിരപ്പള്ളിയിൽ15 വയസ്സുള്ള പെൺകുട്ടിയെ മുറിയിൽ പൂട്ടിയിട്ട് നിരന്തരം ബലാൽസംഗത്തിനിരയാക്കി: രണ്ട് യുവാക്കൾ അറസ്റ്റിൽ





 



പാമ്പാടി : പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ പ്രതിയും സഹായിയും അറസ്റ്റില്‍. കൂവപ്പള്ളി സ്വദേശി അജിമോന്‍ അബ്ദുല്‍ ലത്തീഫാണ് പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ചത്. സുഹൃത്തായ ഷാനവാസ് നാസര്‍ പീഡനത്തിന് കൂട്ടുനിന്നു. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

കാഞ്ഞിരപ്പള്ളി സ്വദേശിനിയായ 15 കാരിയെ തുടര്‍ച്ചയായി പീഡിപ്പിച്ച കേസിലാണ് പ്രതിയെയും സഹായിയെയും പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയെയും അജിമോനെയും സ്ഥിരമായി മുറിക്കുള്ളില്‍ പൂട്ടിയിട്ട് പോയിരുന്നത് ഇയാളാണെന്നു കാഞ്ഞിരപ്പള്ളി പൊലീസ് പറയുന്നു.

സ്ഥിരമായി ഇതാവര്‍ത്തിച്ചതോടെ സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. സംഭവത്തെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തിയ ശേഷം എസ്‌എച്ച്‌ഒ ഷിന്റോ പി കുര്യന്‍, എസ്‌ഐ അരുണ്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടുകയുമായിരുന്നു.


Previous Post Next Post