കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പൂര്‍ണ്ണമായും തകര്‍ക്കാനായിരുന്നു രാഷ്ട്രീയ എതിരാളികളുടെ ശ്രമമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. വലത്തുപക്ഷ മാധ്യമങ്ങള്‍ പാര്‍ട്ടിയെ വേട്ടയാടി. മനുഷ്യത്വ രഹിതമായ ചെയ്തികളാണ് പാര്‍ട്ടിക്കെതിരെ നടന്നത്.
കേരളത്തിലെ പ്രചാരമുള്ള വലതുപക്ഷ അച്ചടിമാധ്യമങ്ങള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ വാര്‍ത്തകള്‍ ചമച്ചു വിടുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് നടന്ന സിപിഐഎമ്മിൻ്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.