ഇന്ത്യയ്ക്കും ഒമാനുമിടയില്‍ കൂടുതല്‍ സര്‍വീസുകളുമായി ഇന്‍ഡിഗോ

 


ഒമാൻ: ഇന്ത്യക്കും ഒമാനും ഇടയിൽ സര്‍വീസുകള്‍ വ്യാപിപ്പിക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് തീരുമാനിച്ചു. ലക്നൗവിലെ ചരണ്‍ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. നാല് പ്രതിവാര സര്‍വീസുകള്‍ ഇന്‍ഡിഗോ നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

ഇതു കൂടാതെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ആഴ്ചയിൽ രണ്ട് സര്‍വീസുകൾ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. പുതിയ സർവീസുകൾ പ്രഖ്യാപിച്ച ഇന്‍ഡിഗോ എയര്‍ലൈനിനെ ഒമാന്‍ എയര്‍പോര്‍ട്ട് അഭിനന്ദിച്ചു. ട്വിറ്ററിലൂടെയാണ് ഇന്‍ഡിഗോ പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്.
Previous Post Next Post