പ്രവാചകന്‍ ഇബ്രാഹിമിന്‍റെയും മകന്‍ ഇസ്മാഈല്‍ നബിയുടെയും ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ഓര്‍മ്മകള്‍ പുതുക്കി ഇസ്‍ലാം മത വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു
തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ഒത്തു ചേര്‍ന്ന് നമസ്കാരം നിര്‍വഹിച്ചും സ്നേഹം കൈമാറിയുമാണ് വിശ്വാസി സമൂഹം ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. അത്തറു പൂശിയ പുതു വസ്ത്രമണിഞ്ഞും മൈലാഞ്ചിയണിഞ്ഞും പെരുന്നാള്‍ സന്തോഷം കൈമാറുകയാണ് വിശ്വാസികള്‍.
ദൈവിക കല്‍പ്പനക്ക് മുന്നില്‍ എല്ലാം ത്യജിക്കാന്‍ തയ്യാറായ ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മാഈല്‍ നബിയുടെയുടെയും സ്മരണ പുതുക്കിയുള്ള ബലി കര്‍മ്മമാണ് ഈദുല്‍ അദ്ഹായിലെ മറ്റൊരു ചടങ്ങ്. മക്കയില്‍ ഹജ്ജ് കര്‍മ്മങ്ങള്‍ പരിസമാപ്തിയിലേക്ക് നീങ്ങുമ്ബോള്‍ ലോകമെങ്ങും മുസ്‍ലിംകള്‍ പെരുന്നാളാഘോഷിച്ച് ഹാജിമാരോട് ഐക്യപ്പെടുകയാണ്. വീടുകളില്‍ പരസ്പരം സല്‍ക്കരിച്ച് സ്നേഹം ഊട്ടിയുറപ്പിക്കാനുള്ള അവസരം കൂടിയാണ് പെരുന്നാള്‍.