ലഖ്നൗ: ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള കടലാസിൽ കോഴിയിറച്ചി പൊതിഞ്ഞുനൽകിയ ഭക്ഷണശാല ഉടമ അറസ്റ്റിൽ. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം. താലിബ് ഹുസൈൻ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തതത്. മതവികാരം വ്രണപ്പെടുത്തിയെന്ന പരതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കൂടാതെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കത്തി ഉപയോഗിച്ച് ആക്രമിക്കാനും ഹുസൈൻ ശ്രമിച്ചു. ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചതിനെതിരെയും കേസെടുത്തതായി പൊലീസ് വ്യക്തമാക്കി. കോഴിയിറച്ചികൊണ്ടുള്ള വിഭവം, ഹിന്ദുദേവന്റെയും ദേവിയുടെയും ചിത്രമുള്ള കടലാസില്‍ പൊതിഞ്ഞാണ് ഹുസൈന്‍ വില്‍പന നടത്തിയതെന്നും ഇതിലൂടെ തങ്ങളുടെ മതവികാരം വ്രണപ്പെട്ടുവെന്നും ചിലർ പരാതി നൽകിയതായി പൊലീസ് വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഐപിസി153എ, 295 എ, 307 എന്നീ വകുപ്പുകളാണ് പ്രതിയ്ത്ക്കുമേൽ ചുമത്തിയിരിക്കുന്നത്.
ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള കടലാസില്‍ ചിക്കന്‍ പൊതിഞ്ഞുനല്‍കി; കടയുടമ അറസ്റ്റില്‍
jibin
0
Tags
Top Stories