സൗദി അറേബ്യയില്‍ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


സൗദി: സൗദിയിൽ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പട്ടാമ്പി വാരണാംകുര്‍ശ്ശി സ്വദേശി കുഞ്ഞു മുഹമ്മദ് എന്ന കുഞ്ഞു (33) ആണ് മരിച്ചത്. റിയാദിന് സമീപം അല്‍ഖര്‍ജില്‍ കലാകായിക രംഗത്തെ സജീവസാന്നിധ്യം ആയിരുന്നു കുഞ്ഞു. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് ഇദ്ദേഹത്തെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇദ്ദേഹത്തിന്റെ പിതാവ് തുടങ്ങിവെച്ച കണ്‍സ്ട്രക്ഷന്‍ മേഖലയുമായി ബന്ധപ്പെട്ട ബിസിനസ് നോക്കി നടത്തുകയായിരുന്നു ഇദ്ദേഹം. മികച്ച് ഒരു ഫുട്ബോൾ കളിക്കാരൻ ആയിരുന്നു കുഞ്ഞു. കുഞ്ഞു അല്‍ ഖര്‍ജ് നൈറ്റ് റൈഡര്‍സ് ക്ലബ്ബിന്റെ നേതൃനിരയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഇന്ന് നടക്കാനിരുന്ന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിലേക്കുള്ള ടീമിന്റെ ജേഴ്സിയടക്കം ഇദ്ദേഹം എടുത്തുവെച്ചിരുന്നു.

മികച്ച ഫുട്ബോള്‍ കളിക്കാരനും നല്ല സംഘാടകനുമായിരുന്ന ഇദ്ദേഹം. പുത്തന്‍ പീടിയേക്കല്‍ അലിയാണ് പിതാവ്. ഉമ്മ സുലൈഖ. ഭാര്യ സുല്‍ഫത്ത്. ഹയാന്‍ ഏക മകനാണ്. അബ്ദുല്‍ അസീസ്, ഷഹനാസ് അലി എന്നിവരാണ് ഇദ്ദേഹത്തിന്റെ സഹോദരൻമാർ. കുഞ്ഞുവിന്റെ മൃതദേഹം അല്‍ഖര്‍ജ് കിങ് ഖാലിദ് ഹോസ്പിറ്റലില്‍ മോർച്ചറിൽ വെച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങളുമായി സാമൂഹിക പ്രവർത്തകരും ബന്ധുക്കളും രംഗത്തുണ്ട്.

Previous Post Next Post