ലോകത്തിലെ പല പ്രമുഖ വിമാന കമ്പനികളും ഈ സംവിധാനം മുമ്പ് തന്നെ ആരംഭിച്ചിട്ടുണ്ട്. മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ഇവർക്ക് വലിയ ഇളവുകൾ ഇതിലൂടെ ലഭിക്കുന്നുണ്ട്. 50 ശതമാനം വരെ ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കുമെന്ന് ഗൾഫ് എയർ വെബ്സൈറ്റ് പറയുന്നു. യാത്രക്കാർക്ക് കൂടുതൽ സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഗൾഫ് എയർ ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ക്യാപ്റ്റൻ വലീദ് അൽ അലാവി ആണ് ഇക്കര്യം അറിയിച്ചത്. ഗൾഫ് എയർ ഇത്തരത്തിലൊരു സംവിധാനം കൊണ്ടു വന്നതിലൂടെ യാത്ര സുഗമമാക്കുന്നതിന് പുറമെ യാത്രക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ സാധിക്കും എന്നും അദ്ദേഹം പറഞ്ഞു.
ഫ്ലെെറ്റ് പാസ് സംവിധാനത്തിലൂടെ ടിക്കറ്റുകൾ ഒരുമിച്ച് ബുക്ക് ചെയ്യുമ്പോൾ ആവശ്യമില്ലാത്തത് ഒഴിവാക്കാനും സാധിക്കും. കൂടുതൽ വിവരങ്ങൾ www.gulfair.com/flightpass എന്ന ലിങ്കിൽ ലഭിക്കുന്നതാണ്. നാല് മുതൽ 1000 യാത്രകൾ വരെ മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കുന്ന സൗകര്യങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്. ഒരു മാസം മുതൽ രണ്ട് വർഷം വരെയുള്ള യാത്രകൾക്ക് ടിക്കറ്റുകൾ ഇത്തരത്തിൽ ബുക്ക് ചെയ്യാൻ സാധിക്കും. നിശ്ചിത കാലത്തേക്ക് നിശ്ചിത തവണ യാത്ര ചെയ്യാൻ ഒരു ൈഫ്ലറ്റ് പാസെടുക്കുന്നത് വഴി സാധിക്കും. ഒരു റൂട്ടിലേക്ക് മാത്രമല്ല ഒന്നിലധികം റൂട്ടിലേക്ക് പാസ് എടുക്കാനും സാധിക്കും. പാസ് എടുക്കുന്ന സമയത്ത് ഏത് ദിവസമാണ് യാത്ര ചെയ്യുന്നതെന്ന് എന്ന് പ്രത്യേകമായി കാണിക്കണം എന്നില്ല. യാത്ര ചെയ്യുന്നതിൻരെ നാല് മണിക്കൂർ മുമ്പ് കാണിച്ചാൽ മതിയാകും.