ആലപ്പുഴ: പ്രതിഷേധങ്ങള്‍ക്കിടെ ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമന്‍ ചുമതലയേറ്റു. പതിനൊന്ന് മണിയോടെ ചുമതലയേല്‍ക്കാല്‍ കലക്ടറേറ്റിലെത്തിയ ശ്രീറാം വെങ്കിട്ടരാമനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പതിനൊന്നരയോടെയാണ് അദ്ദേഹം ചുമതലയേറ്റത്.
രണ്ടുവര്‍ഷമായി ആരോഗ്യവകുപ്പിലാണ് വര്‍ക്ക് ചെയ്യുന്നത്. ആലപ്പുഴയിലെ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ അറിയാം. മറ്റുകാര്യങ്ങളൊന്നും അറിയില്ലെന്നും ശ്രീറാം വെങ്കിട്ടരാമന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോ വന്നതല്ലേയുള്ളു, അതിന് ശേഷം പഠിച്ചിട്ട് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാം. ഫോക്കസ് ഏരിയ എന്താണെന്ന് പഠിച്ച ശേഷമെ പറയാന്‍ കഴിയുകയുള്ളു. എടുത്തുചാടി ഒന്നും പറയാനില്ലെന്നും ആദ്യമായിട്ടല്ലേ കളക്ടാറാവുന്നതെന്നും വെങ്കിട്ടരാമന്‍ പറഞ്ഞു. പ്രതിഷേധത്തെ പറ്റി ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാവിലെ പത്തുമണിയോടെ ശ്രീറാം വെങ്കിട്ടരാമന്‍ ചുമതലയേല്‍ക്കുമെന്നറിഞ്ഞതോടെ നൂറ് കണക്കിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. നേരത്തെ തന്നെ കലക്ടറേറ്റ് വളപ്പില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.