കേരള കോൺഗ്രസ് എമ്മിൽ ഭിന്നത; തമ്മിൽ തല്ലി നേതാക്കൾ സോഷ്യൽ മീഡിയയിൽ ട്രോൾ പൊങ്കാല


പത്തനംതിട്ട: തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പിനെ ചൊല്ലി കേരള കോൺഗ്രസ് എമ്മിൽ തർക്കം. ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായി. പത്തനംതിട്ട ജില്ലാ പ്രസിഡന്റിനെ അനുകൂലിക്കുന്നവരെ ഒഴിവാക്കി സംസ്ഥാന നേതൃത്വത്തിന്റ പിന്തുണയുണ്ടെന്ന് പറഞ്ഞ് ഒരു വിഭാഗം പാർട്ടി ഓഫീസിൽ തെരഞ്ഞെടുപ്പ് നടത്തുകയാണ്.

കഴിഞ്ഞ പത്താം തിയതിയാണ് തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ ഒരു വിഭാഗത്തിന്റെ എതിർപ്പ് കാരണം തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ സാധിച്ചില്ല. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എൻ എം രാജുവിനെ അനുകൂലിക്കുന്ന വിഭാഗമാണ് എതിർപ്പുന്നയിച്ചത്.

തുടർന്നാണ് പാർട്ടി സംസ്ഥാന ഓഫീസിലേക്ക് ഒരു വിഭാഗം ആളുകൾ എത്തി തെരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. എന്നാൽ നേതാക്കൾ തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. എങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയകൾ തുടരാനാണ് തീരുമാനം. നീണ്ട ഇടവേളക്ക് ശേഷം കോൺഗ്രസ് എമ്മിൽ ഭിന്നത ഉടലെടുത്തിരിക്കുകയാണ്
Previous Post Next Post