കണ്ണൂരില്‍ പള്ളിയില്‍ അതിക്രമിച്ച് കയറി ചാണകം വിതറിയ കേസ്; പ്രതി പിടിയില്‍


കണ്ണൂര്‍: മുഹിയുദ്ദീന്‍ പള്ളിയില്‍ ചാണകം വിതറിയ കേസ് പ്രതി അറസ്റ്റില്‍. പാപ്പിനിശേരി സ്വദേശി ദസ്തക്കീറാണ് പിടിയിലായത്. ഇന്നലെ ജുമാ പ്രാര്‍ത്ഥന കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞുപോയ ശേഷമാണ് സംഭവം. പള്ളിക്കുള്ളില്‍ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം അംഗശുദ്ധി വരുത്താന്‍ ഉപയോഗിക്കുന്ന ജലസംഭരണിയില്‍ ചാണകം കലര്‍ത്തി.

അകംപള്ളിയിലും പ്രസംഗപീഠത്തിന് സമീപവും ചാണകം വിതറുകയും ചെയ്തു. പള്ളിയിലെ ജീവനക്കാരന്‍ ഭക്ഷണം കഴിച്ച ശേഷം മടങ്ങി വരുമ്പോഴാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്. കണ്ണൂര്‍ ഡി.ഐ.ജി രാഹുല്‍ ആര്‍ നായര്‍, സിറ്റി പൊലീസ് കമീഷണര്‍ ആര്‍ ഇളങ്കോ തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
Previous Post Next Post