കോട്ടയം കോടിമതയിൽ കൊടൂരാറ്റിൽ അജ്ഞാത മൃതദേഹം ഒഴുകിയെത്തി; മൃതദേഹം കണ്ടെത്തിയത് കോടിമത പാലത്തിനു സമീപം

കോട്ടയം: കോടിമത പാലത്തിനു സമീപം കൊടൂരാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് കോടിമത അറയ്ക്കൽ പാലത്തിനു സമീപത്താണ് കൊടൂരാറ്റിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്നു നാട്ടുകാർ വിവരം പൊലീസ് സംഘത്തെ അറിയിച്ചു. ചിങ്ങവനത്ത് നിന്നും എ.എസ്.ഐ സജി സാംരഗിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്നു മൃതദേഹം നാട്ടുകാരുടെ സഹായത്തോടെ കരയ്ക്ക് എത്തിച്ചു. പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റും.

ഏകദേശം അൻപത് വയസോളം പ്രായം തോന്നിക്കുന്ന മൃതദേഹം കോടിമത ഭാഗത്തു നിന്നും ഒഴുകി വന്നതായാണ് സംശയിക്കുന്നത്. മൃതദേഹത്തിൽ അടിവസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. വെള്ളത്തിൽ മുങ്ങി മരിച്ചതാണെന്ന സംശയമാണ് പൊലീസ് ഉയർത്തുന്നത്. മരിച്ചയാളെ തിരിച്ചറിയുന്നതിനായുള്ള അന്വേഷണം പൊലീസ് സംഘം ആരംഭിച്ചു.
Previous Post Next Post