കണ്ണൂര്‍: മദ്യപിച്ച് ലക്കുകെട്ടതോടെ കയറിയിരിക്കാന്‍ യുവാവ് കണ്ടുപിടിച്ചത് നഗരത്തിന് നടുവിലെ സമാധാന പ്രാവിന്റെ സ്തൂപം. മദ്യപിച്ച് ലക്കുകെട്ട യുവാവ് കാണിച്ചു കൂട്ടുന്ന കോപ്രായങ്ങളുടെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുന്നത്. കണ്ണൂരിലാണ് നാട്ടുകാര്‍ക്ക് ചിരിക്കാനുളള വക നല്‍കിയ സംഭവം അരങ്ങേറിയത്.

കണ്ണൂര്‍ കാള്‍ടെക്‌സ് ജംഗ്ഷനില്‍ ഞാറാഴ്ച വൈകുന്നേരമാണ് യുവാവിന്റെ അഭ്യാസ പ്രകടനങ്ങള്‍ അരങ്ങേറിയത്. നാട്ടുകാര്‍ക്കും പൊലീസിനും ഇത് മണിക്കൂറുകളോളം തലവേദന സൃഷ്ടിച്ചു. മദ്യപിച്ച് ലക്കുകെട്ടതോടെ കയറിയിരിക്കാന്‍ യുവാവ് കണ്ടുപിടിച്ചത് കണ്ണൂര്‍ കാള്‍ടെക്‌സ് ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന പ്രാവിന്റെ പ്രതിമയാണ്.