പ്ലഗ് പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ഷോക്കേറ്റ് പതിനഞ്ചുകാരൻ മരിച്ചു







മൂവാറ്റുപുഴ:  വീടിനുള്ളിലെ പ്ലഗ് പ്രവർത്തിപ്പിക്കുന്നതിനിടെ പതിനഞ്ചുകാരൻ ഷോക്കേറ്റ് മരിച്ചു. രണ്ടാർ കക്കാട്ട് ഷിഹാബിന്റെ മകൻ നാദിർഷാ ആണ് മരിച്ചത്. 

മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കന്‍ററി സ്കൂളിൽ നിന്ന് പത്താം ക്ലാസ് പഠനം പൂർത്തിയാക്കി പ്ലസ് വൺ പ്രവേശനം കാത്തിരിക്കുമ്പോഴാണ് അപകടം. 


أحدث أقدم