ഈദ് അവധി:വിസ സേവനങ്ങള്‍ക്ക് സ്മാര്‍ട്ട് ചാനലുകള്‍ ഉപയോഗപ്പെടുത്തണമെന്ന് ജിഡിആർഎഫ്എ

 


ദുബായ്: ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഈദുൽ അദ്‌ഹ ( ബലിപെരുന്നാൾ) അവധി കാലത്ത് സേവനങ്ങൾ തുടരുമെന്ന് പ്രഖ്യാപിച്ചു. വിവിധ വിസ സേവനങ്ങൾക്ക് തങ്ങളുടെ- സ്മാർട്ട്‌ ചാനലുകൾ കൂടുതലായി ഉപയോഗപ്പെടുത്തണമെന്ന് വകുപ്പ് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. ഡിപ്പാർട്ട്മെന്റിന്റെ വെബ്‌സൈറ്റ് http://smart.gdrfad.gov.ae വഴിയോ GDRFA DUBAI സ്മാർട്ട്‌ സ്മാർട്ട് അപ്ലിക്കേഷൻ വഴിയോ സേവനങ്ങൾ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.വകുപ്പിന്റെ ഒട്ടുമിക്ക സേവനങ്ങളും സ്മാർട്ട്‌ ചാനലിൽ നിലവിൽ ലഭ്യമാണ്.

Previous Post Next Post