മൂസൈവാല കൊലപാതകം, വെടിയുതിർത്ത പതിനെട്ടുകാരൻ ഉൾപ്പെടെ രണ്ടുപേർ കൂടി പിടിയിൽ

ദില്ലി: പഞ്ചാബ് കോൺഗ്രസ് നേതാവും പോപ്പ് ഗായകനുമായ സിന്ധു മൂസെവാലയുടെ കൊലപാതകത്തിൽ രണ്ട് പേർ കൂടി പിടിയിൽ. മൂസൈവാലയ്ക്കെതിരെ വെടിയുതിർത്ത പത്തിനെട്ടര വയസുകാരൻ അടക്കം 2 പേരാണ് പിടിയിലായത്. ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങിലെ അംഗമായ അങ്കിത്, ഒളിവിൽ പോകാൻ സഹായിച്ച സച്ചിൻ ഭിവാനി എന്നിവരാണ് പിടിയിലായത്. കേസിലെ പ്രധാന പ്രതിയാണ് അങ്കിത് എന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. 

Previous Post Next Post