കുവൈത്ത് സിറ്റി: കുവൈത്തിൽ നാലാം ഡോസ് കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. ആദ്യ ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ച് നാലുമാസം കഴിഞ്ഞ 50 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ സ്വീകരിക്കാം. മിശ്രിഫിലെ കേന്ദ്രത്തിലെത്തിയാണ് വാക്സിനേഷൻ സ്വീകരിക്കേണ്ടത്. അതേസമയം പ്രതിരോധ ശേഷി കുറഞ്ഞ 12നും 50നും ഇടയില്‍ പ്രായമുള്ള ആളുകൾക്കും വാക്‌സിൻ സ്വീകരിക്കാം. എന്നാൽ നാലാം ഡോസ് വാക്‌സിനേഷൻ നിർബന്ധമാക്കിയിട്ടില്ലെന്നാണ് സൂചനകൾ. അതേസമയം കുവൈത്തിൽ കോവിഡ് ബാധിച്ചവർ അഞ്ച് ദിവസം ഹോം ക്വാറന്റൈനിൽ കഴിയണം എന്നാണ് നിബന്ധനകൾ. ഐസൊലേഷനില്‍ കഴിയുന്ന അഞ്ച് ദിവസത്തിന് ശേഷം അഞ്ച് ദിവസം മാസ്‌ക് ധരിക്കാനും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൊവിഡ് ബാധിതരുടെ ഫോളോ അപ്പിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇമ്യൂണ്‍ ആപ്പ് ആണ് ഇനി ഉപയോഗിക്കുക.
കോവിഡ്: കുവൈത്തിൽ നാലാം ഡോസ് വാക്സിനേഷൻ ആരംഭിച്ചു
jibin
0
Tags
Top Stories