സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്ന് കോടി രൂപയുടെ തട്ടിപ്പ് ; കേരളത്തിൽ നിന്നുള്ളവരും ചതിക്കപ്പെട്ടു






കോയമ്പത്തൂർ : സിംഗപ്പൂരിൽ ജോലി നൽകാമെന്ന് പറഞ്ഞ് നൂറുകണക്കിന് യുവാക്കളെ കബളിപ്പിച്ച് മൂന്ന് കോടി രൂപ തട്ടിയെടുത്തതായി കോയമ്പത്തൂർ പോലീസ് സൂപ്രണ്ട് ഓഫീസിൽ പരാതി.

കോയമ്പത്തൂരിലെ വടവള്ളിയിൽ പ്രവർത്തിച്ചിരുന്ന 'അപാർട്ട് ടൂർസ് ആൻഡ് ട്രാവൽസ്' കമ്പനിയാണ് സിംഗപ്പൂരിൽ യുവാക്കളെ ജോലിക്കെടുക്കാൻ പരസ്യം നൽകിയത്.

അഭിമുഖത്തിൽ പങ്കെടുത്ത് താൽപ്പര്യം പ്രകടിപ്പിച്ച് പണം നൽകിയവർക്ക് ഫ്ലൈറ്റ് ടിക്കറ്റ് കൊടുത്ത കമ്പനി ജൂലൈ 8 ന് സിംഗപ്പൂരിലേക്ക് പറക്കുമെന്ന് ഉറപ്പ് നൽകി. എന്നാൽ അന്നേദിവസം യുവാക്കൾ പോകാനൊരുങ്ങി എത്തിയപ്പോൾ കമ്പനി പൂട്ടി എക്‌സിക്യൂട്ടീവുകൾ ഒളിവിൽ പോയിരുന്നു.

തുടർന്ന് വിമാനടിക്കറ്റുകളും വ്യാജമാണെന്ന് തെളിഞ്ഞതോടെ കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയ നൂറിലധികം യുവാക്കൾ ട്രാവൽസ് ഉടമ രാമമൂർത്തിക്കെതിരെ പരാതി നൽകി.

തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ നിന്നുള്ള യുവാക്കൾ മാത്രമല്ല,
കേരളത്തിൽ നിന്നുള്ള നിരവധി പേരും ഈ കമ്പനിയിൽ ജോലി ചെയ്യുന്നതിനായി പണം നൽകിയിട്ടുണ്ട്.
കേരളത്തിലെ പാലക്കാട് ജില്ലയിൽ നിന്നുള്ള മനോജ്, ബിബിസിയുടെ തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്  “അവർ പലയിടത്തും പരസ്യം നൽകിയിരുന്നു. ദിനപത്രങ്ങളിൽ വരെ പരസ്യങ്ങൾ വന്നു. അതിന്റെ അടിസ്‌ഥാനത്തിൽ പണമുണ്ടാക്കി എത്തിയ പലരും വഞ്ചിക്കപ്പെട്ടിട്ടുണ്ട് എന്നാണ്.


Previous Post Next Post