സി പി ജോണിനെ അനുനയിപ്പിക്കാന്‍ ‘പുതിയ ഫോര്‍മുല’…കലങ്ങി മറിഞ്ഞ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക...




നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നിരിക്കെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നു. അവസാന നിമിഷത്തെ ചര്‍ച്ചകള്‍, വിട്ടുവീഴ്ചകള്‍, തന്ത്രപരമായ സീറ്റ് കൈമാറ്റം എന്നിവ നേതാക്കളെ ചെറുതല്ലാത്ത രീതിയില്‍ മുള്‍മുനയില്‍ നിര്‍ത്തുന്ന അവസ്ഥയാണ്. പലയിടത്തും ട്വിസ്റ്റുകള്‍ പ്രതീക്ഷിക്കാമെന്നാണ് സൂചനകള്‍.

ലീഗ് കൈവശം വെച്ചിരിക്കുന്ന കളമശേരിയിലാണ് ഇത്തവണ ഏറ്റവും വലിയ ട്വിസ്റ്റ് പ്രതീക്ഷിക്കുന്നത്. മന്ത്രി പി രാജീവിനെതിരെ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കുന്നതിനെക്കുറിച്ചാണ് കോണ്‍ഗ്രസ് നേതൃത്വം വീണ്ടും ആലോചിക്കുന്നത്. മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ വി ഇ അബ്ദുള്‍ ഗഫൂര്‍ ലീഗിന് വേണ്ടി കളമശ്ശേരിയില്‍ നിന്ന് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. രാജീവിനെതിരെ ഷിയാസിനെ നിര്‍ത്തിയാല്‍ സിപിഎമ്മിന് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ധാരണയായാല്‍ ലീഗിന് വടക്കന്‍ കേരളത്തിലെ ഏതെങ്കിലും മണ്ഡലം പകരം നല്‍കാനാണ് ആലോചന.

Previous Post Next Post