തിരുവനന്തപുരം: മെഡിസെപ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗത്തിനിടെ ചെണ്ട കൊട്ടിയ വാദ്യസംഘത്തോട് നീരസപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് വേദിക്ക് പുറത്ത് സ്വാഗതമോതാൻ നിയോഗിച്ച ചെണ്ടമേള സംഘം കൊട്ടിക്കയറിയത്. പ്രസംഗം നിർത്തി ദേഷ്യപ്പെട്ട മുഖ്യന്ത്രി ഇപ്പോൾ ഇതിനെക്കുറിച്ച് താൻ സംസാരിക്കുന്നില്ലെന്ന് പറഞ്ഞ് ക്ഷുഭിതനായി. വേദിയിൽ നിന്നെഴുന്നേറ്റ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ സുരക്ഷയൊരുക്കാനെത്തിയ പൊലീസുകാരോട് പറഞ്ഞാണ് ചെണ്ടമേളം നിർത്തിച്ചത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു.
പ്രസംഗത്തിനിടെ ചെണ്ട കൊട്ടിയ വാദ്യസംഘത്തോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ
ജോവാൻ മധുമല
0
Tags
Top Stories