കണ്ണൂര്‍ പാനൂരില്‍ അടച്ചിട്ടിരുന്ന കടമുറിയില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി






കണ്ണൂര്‍ : പാനൂരില്‍ അടച്ചിട്ടിരുന്ന കടമുറിയില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. പാനൂര്‍ വള്ളങ്ങാട് നിന്നാണ് 2 സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തത്. പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ ലഭിച്ചത് .

സാധാരണ നിലയില്‍ നടത്തുന്ന പരിശോധനകളുടെ ഭാഗമായി ഇന്ന് രാവിലെ പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. കുറെകാലമായി പൂട്ടികിടക്കുന്ന കടയില്‍ നിന്നാണ് ബോബം ലഭിച്ചത്. ബോംബ് അടുത്ത കാലത്താണോ നിര്‍മിച്ചത് എന്നുള്‍പ്പെടെയുള്ള പരിശോധനകള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ബോംബുകള്‍ കസ്റ്റഡിയിലെടുത്ത ബോംബുകള്‍ നിര്‍വീര്യമാക്കുന്നതിനുള്ള നടപടി പൊലീസ് ആരംഭിച്ചു.

സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് ബോംബ് ലഭ്യമായതോടെ പൊലീസ് നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും കൂടുതല്‍ പരിശോധന തുടരാനാണ് പൊലീസ് നീക്കം.

أحدث أقدم