തൃശൂർ: തൃശൂർ കുന്നംകുളം ചിറമനേങ്ങാട് പുളിക്കപറമ്പ് കോളനിയിൽ രണ്ട് പേർക്ക് വെട്ടേറ്റു. തമിഴ്നാട് സ്വദേശികളായ മുത്തു (26), ശിവ (28) എന്നിവർക്കാണ് വെട്ടേറ്റത്.
ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവമുണ്ടായത്. കടം കൊടുത്ത 2000 രൂപ തിരികെ നൽകാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് വെട്ടിൽ കലാശിച്ചത്. കടങ്ങോട് മുക്കിലപ്പീടിക സ്വദേശി കണ്ണനാണ് ഇവരെ വെട്ടിയത്.