ബഹ്റൈനില്‍ പ്രവാസി പത്തനംതിട്ട റാന്നി സ്വദേശി കടലില്‍ വീണ്‌ മരിച്ചു


മനാമ:  ബഹ്റൈനില്‍ പ്രവാസി മലയാളി കടലില്‍ വീണ്‌ മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി  ശ്രീജിത്ത്‌ ഗോപാലകൃഷ്ണന്‍ (42) ആണ്‌ മരിച്ചത്‌. മൃതദേഹം സല്‍മാനിയ ഹോസ്പിറ്റലില്‍  സൂക്ഷിച്ചിരിക്കുന്നു.  കോസ്റ്റ്‌ ഗാര്‍ഡിന്‍റെ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിന്‌ ശേഷം ഇദ്ദേഹത്തിന്‍റെ കാര്‍ കടലില്‍  നിന്നും എടുത്തു. സിത്രയ്ക്ക്‌ സമീപമുള്ള ബീച്ചിന്‌ അടുത്താണ്‌ സംഭവം. ഒരു മകനും രണ്ടു,  പെണ്‍മക്കളും ഭാര്യയും ബഹ്റൈനിലുണ്ട്‌. കുടുംബത്തോടൊപം ഉംഅല്‍ഹസത്ത്‌ ആയിരുന്നു  താമസം. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകും.

 

Previous Post Next Post