കോട്ടയം : സ്വകാര്യ ആശുപത്രിക്കു വേണ്ടി അയ്മനത്തെ കെട്ടിട നമ്പർ തിരുത്തിയുള്ള തട്ടിപ്പിൽ അന്വേഷണം മുൻ പഞ്ചായത്ത് സെക്രട്ടറിമാരിലേയ്ക്ക്.
മുൻ പഞ്ചായത്ത് സെക്രട്ടറിമാരായ മൂന്നു പേരെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. ഇവരെ മൂന്നു പേരെയും അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യും. മുൻ പഞ്ചായത്ത് സെക്രട്ടറിമാരായ സൈമൺ വർഗീസ്, രാജ്കുമാർ, ജയകുമാർ എന്നിവരെയാണ് ഇഡി ചോദ്യം ചെയ്യുക.
കെട്ടിട നമ്പർ തിരുത്തി കോടികളുടെ വായ്പാ തട്ടിപ്പ് അടക്കമുള്ള ക്രമക്കേടുകൾ നടന്നെന്ന സംശയത്തിലാണ് ഇഡി അന്വേഷണ സംഘം അയ്മനം പഞ്ചായത്തിലെ മുൻ സെക്രട്ടറിമാരെ ചോദ്യം ചെയ്യുക. പഞ്ചായത്ത് സെക്രട്ടറിയായി വിരമിച്ച സൈമൺ വർഗീസിനെയാണ് അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യം ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫിസിൽ ഇദ്ദേഹത്തെ ഇഡി വിളിച്ചു വരുത്തി. തുടർന്നു വിശദമായി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.