പ്ലസ് വണ്‍ പ്രവേശനം: ആദ്യ അലോട്ട്‌മെന്റ് ഇന്ന് അവസാനിക്കും; സെക്കൻഡ് അലോട്ട്‌മെന്റ് 15 ന്



 
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഫസ്റ്റ് അലോട്ട്‌മെന്റ് ഇന്ന് വൈകീട്ട് അഞ്ചിന് അവസാനിക്കും. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് 15 ന് പ്രസിദ്ധീകരിക്കും. 16,17 തീയതികളില്‍ പ്രവേശനം നടക്കും. 

അവസാന അലോട്ട്‌മെന്റ് 22 ന് പ്രസിദ്ധീകരിക്കും. പ്രവേശനം 24 ന് പൂര്‍ത്തിയാക്കി ഒന്നാം വര്‍ഷ ക്ലാസുകള്‍ 25 ന് ആരംഭിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ആകെ 4,71, 849 പേരാണ് അപേക്ഷിച്ചിട്ടുള്ളത്. 

Previous Post Next Post