മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ 2022-27 കാലഘട്ടത്തിലെ അസോസിയേഷന്‍ സെക്രട്ടറിയായി അഡ്വ.ബിജു ഉമ്മനെ വീണ്ടും തെരഞ്ഞെടുത്തു

പുതുതായി തെരഞ്ഞെടുക്കപ്പെട്ട മാനേജിങ് കമ്മറ്റിയുടെ യോഗമാണ് തെരഞ്ഞെടുപ്പ് നടത്തിയത്. വെള്ളിയാഴ്ച രാവിലെ 10ന് കോട്ടയം പഴയ സെമിനാരിയിൽ ചേർന്ന യോഗത്തില്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു.

മെത്രാപ്പോലീത്താമാരും വൈദികരും അല്‍മായരും ഉള്‍പ്പെടെ ഇരുന്നൂറോളം പേര്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു. അഡ്വ. ബിജു ഉമ്മന്‍, അഡ്വ. ജോസഫ് ജോണ്‍, അഡ്വ. മാത്യൂസ് മഠത്തേത്ത്, ഷിനു പറപ്പോട്ട് എന്നിവരാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.

ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പിന്റെ വരണാധികാരിയായി തോമസ് ജോര്‍ജും സഹ വരണാധികാരിയായി ഫാ. മാത്യു കോശിയും പ്രവര്‍ത്തിച്ചു.
Previous Post Next Post