കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ 2 ഇന്ത്യക്കാരടക്കം മൂന്ന് പ്രവാസികൾ മരിച്ചു


കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാന്‍ സ്വദേശിയും കൊല്ലപ്പെട്ടു. കബദിലെ മനാക്വിഷ് റോഡിലാണ് രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഫോര്‍ വീല്‍ ഡ്രൈവ് വാഹനവും ഇന്ത്യക്കാരനായ പ്രവാസി ഓടിച്ചിരുന്ന മിനി ബസുമാണ് കൂട്ടിയിടിച്ചത്. മിനി ബസില്‍ ഡ്രൈവറുടെ ബന്ധു കൂടിയായ മറ്റൊരു ഇന്ത്യക്കാരനും ഒരു പാകിസ്ഥാന്‍ സ്വദേശിയുമാണ് ഉണ്ടായിരുന്നത്. മൂവരും തല്‍ക്ഷണം മരിച്ചു. മൃതദേഹങ്ങള്‍ പിന്നീട് ഫോറന്‍സിക് പരിശോധനകള്‍ക്കായി മാറ്റി. 

Previous Post Next Post