ഊഞ്ഞാലിൽ ആടിത്തിമിർത്ത് മന്ത്രിമാർ; വീഡിയോ വൈറൽ





മന്ത്രിമാരുടെ ഊഞ്ഞാലാട്ടം/ ഫെയ്‌സ്ബുക്ക്‌
 

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനത്തിനിടെ മന്ത്രിമാരുടെ ഊഞ്ഞാലാട്ടം. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമാണ് പരസ്പരം ഊഞ്ഞാലാട്ടിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി.

‘യുവശക്തിയുടെ കരങ്ങളിൽ..’ എന്ന തലക്കെട്ടോടെയാണ് മന്ത്രി ശിവൻകുട്ടി വീഡിയോ പങ്കുവച്ചത്. ‘വിദ്യാഭ്യാസ മന്ത്രിയുടെ കരങ്ങൾ ശുദ്ധവും ശക്തവുമാണ്’ എന്ന ക്യാപ്ഷൻ സഹിതം മന്ത്രി മുഹമ്മദ് റിയാസും വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചു.




Previous Post Next Post