ആർക്കും വൈദ്യുതി വാങ്ങി വിൽക്കാം; എന്താണ് വൈദ്യുതി നിയമ ഭേദഗതി? എതിർപ്പുമായി ജീവനക്കാരും പ്രതിപക്ഷവും


ന്യൂഡൽഹി: വൈദ്യുതി വിതരണ മേഖലയിലെ സ്വകാര്യവത്കരണം പ്രോത്സാഹിപ്പിക്കുന്നത് അടക്കം നിരവധി മാറ്റങ്ങൾക്ക് വഴി വെക്കുന്ന വൈദ്യുതി ഭേദഗതി ബിൽ പാസാക്കുകയാണ് കേന്ദ്രസർക്കാർ. വൈദ്യുതി വിതരണ മേഖലയിൽ സമൂലപരിഷ്കരണത്തിന് വഴിവെക്കുന്ന ബില്ലിനെതിരെ പ്രതിപക്ഷ പാർട്ടികളും യൂണിയനുകളും രംഗത്തുണ്ട്. ബില്ലിന് കഴിഞ്ഞ ബുധനാഴ്ച കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകുകയും ചെയ്തിരുന്നു. ഡൽഹിയിലെ കർഷകസമരത്തിൽ അടക്കം കർഷകർ മുന്നോട്ടു വെച്ച പ്രധാന ആവശ്യങ്ങളിലൊന്നും വൈദ്യുതി ഭേദഗതി ബില്ലിൽ നിന്ന് സർക്കാർ പിന്നോട്ടു പോകണമെന്നായിരുന്നു. ബില്ലിനെതിരെ സംയുക്ത കിസാൻ മോർച്ച അടക്കമുള്ള സംഘടനകൾ രംഗത്തുണ്ടെങ്കിലും ലോക്സഭയിലും രാജ്യസഭയിലും പാസാക്കി ബിൽ നിയമമാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ.

Previous Post Next Post