വള്ളങ്ങളും ബോട്ടുകളുമായി സെക്രട്ടേറിയേറ്റിനു മുന്നിലേക്ക് മത്സ്യത്തൊഴിലാളികൾ







തിരുവനന്തപുരം:
ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ സെക്രട്ടേറിയേറ്റ് ഉപരോധിക്കുന്നു. 

വള്ളങ്ങളും ബോട്ടുകളും ആയാണ് പ്രതിഷേധം. സമരം പൊലീസ് തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി. മല്‍സ്യത്തൊഴിലാളികളും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. 

വിഴിഞ്ഞം, പുന്തുറ, പേട്ട തുടങ്ങിയ സ്ഥലങ്ങളില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. ബോട്ടുകള്‍ റോഡിലിറക്കി മല്‍സ്യത്തൊഴിലാളികള്‍ പ്രതിഷേധം തുടരുകയാണ്.തീരദേശ ജനതയെ സർക്കാർ അവഗണിക്കുന്നു എന്ന് ആരോപിച്ച് ആണ് സമരം.
Previous Post Next Post