ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തി നികുതി വകുപ്പിന് നിവേദനം നൽകി. മദ്യത്തിന് ജവാനെന്ന പേര് ഉപയോഗിക്കുന്നത് സൈനികർക്ക് നാണക്കേടാണെന്നും സർക്കാർസ്ഥാപനമായതിനാൽപേര്മാറ്റാൻനടപടിയുണ്ടാകണമെന്നും പരാതിയിൽ പറയുന്നു.കേരളസർക്കാരിന്റെ പ്രധാനപ്പെട്ട മദ്യ ബ്രാൻഡാണ്ജവാൻറം.അതുകൊണ്ടുതന്നെസ്വാഭാവികമായുംനിവേദനംതള്ളിക്കളയാനാണ് സാധ്യത.
കേരള സർക്കാരിന്റെ ഉടമസ്ഥതയിൽതിരുവല്ലയിൽ പ്രവർത്തിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സ്ആൻഡ്കെമിക്കൽസ് ലിമിറ്റഡാണ് ജവാൻ റം ഉൽപാദിപ്പിക്കുന്നത്. ജവാൻ റമ്മിനെതിരെ സ്വകാര്യ വ്യക്തി നൽകിയ നിവേദനം എക്സൈസ് കമ്മിഷണർക്കു കൈമാറിയിട്ടുണ്ട്. സെക്രട്ടേറിയറ്റിൽ ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക്കൈമാറുന്നതാണ്രീതി.അതനുസരിച്ചാണ് ഈ പരാതിയും എക്സൈസ് കമ്മിഷണർക്ക്കൈമാറിയത്. ഇത് സ്വാഭാവിക നടപടിക്രമം മാത്രമാണ്.