പാമ്പാടിയിൽ കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറി കുറ്റിക്കൽ വത്തിക്കാൻ ഭാഗത്ത് വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു, പാമ്പാടിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൻ്റെ വിശദ വിവരങ്ങൾ അറിയാം ഒപ്പം വെള്ളപ്പൊക്കത്തിൻ്റെ ചിത്രങ്ങളും



✒️ ജോവാൻ മധുമല 
പാമ്പാടി : പാമ്പാടിയിൽ കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറി കുറ്റിക്കൽ വത്തിക്കാൻ ഭാഗത്ത് വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു ഇന്നലെ രാത്രി മുതൽ തുടങ്ങിയ കനത്ത മഴയിൽ പാമ്പാടിയിലെ വിവിധ പ്രദേശങ്ങളിൽ പുലർച്ചെയോടെ  വെള്ളം കയറി ,വെള്ളം മുറ്റത്ത് വരെ കയറിട്ടും പലരും അറിഞ്ഞില്ല 

കുറ്റിക്കൽ വത്തിക്കാൻ ഭാഗത്ത് മഴക്കെടുതിയിൽ നിരവധി വീടുകളിൽ വെള്ളം കയറി
അതിരാവിലെ നാല് മണിയോട് കൂടി  അഡ്വ: സിജു K ഐസക്കിൻ്റെ നേതൃത്തത്തിലുള്ള സഘം തോടിൻ്റെ ഇരുവശങ്ങളിലും ഉള്ള വീട്ടുകാരെ വിളിച്ചുണർത്തി വെള്ളം കയറിയ കാര്യം അറിയിക്കുകയായിരുന്നു 
പലരും ഉറക്കത്തിൽ ആയതിനാൽ വെള്ളം കയറിയത് അറിഞ്ഞിട്ടില്ലായിരുന്നു
കുറ്റിക്കൽ വത്തിക്കാൻ ഭാഗത്ത് കുരുവിത്തറ ദാമോധരൻ ,'കുറ്റിക്കൽ ഭാഗത്ത് മഞ്ജു , കൊച്ചു മാണിപ്പറമ്പിൽ തൊമ്മി ,വിലങ്ങുപാറക്കൽ ശിവരാമൻ , 'സത്യൻ എന്നിവരുടെ വീടുകളിൽ വെള്ളം കയറി
ചാമ്പയറ്റിൽ ചിന്നമ്മയെ മാറ്റിപ്പാർപ്പിച്ചു അഡ്വ: റെജി സഖറിയ , അഡ്വ: സിജു K ഐസക്ക് തുടങ്ങിയവരുടെ നേതൃത്തത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത് 
പാമ്പാടി പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് എത്തി
പാമ്പാടി കാളച്ചന്തയിലും കടകളിൽ വെള്ളം കയറി ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട് ,സുധി സ്ക്രാപ്പ് ഷോപ്പിൽ സൂക്ഷിച്ചിരുന്ന 4 ലോഡ് പത്രം മഴയത്ത് നശിച്ചു ഒപ്പം നിരവധി ആക്രി സാധനങ്ങും മഴയയിൽ ഒഴുകിപ്പോയി , തൊട്ടടുത്ത് ബൈക്ക് വർഷോപ്പ് നടത്തുന്ന മോൻസിയുടെ വർക്ക്ഷോപ്പിലും വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്
ചെറുവള്ളിക്കാവ് ക്ഷേത്രത്തിന്റെ താഴെ ഭാഗത്ത് നിരവധി വീടുകളിൽ വെള്ളം കയറി. 
അമൃതം രാജീവ്, ജയചന്ദ്രൻ, ഗോവിന്ദൻ നായർ, ഷീലാ ചന്ദ്രൻ എന്നിവരുടെ വീടുകളിൽ വെള്ളം കയറി നാശനഷ്ടം ഉണ്ടായി. വാഹനങ്ങൾ ഉൾപ്പെടെ വെള്ളത്തിലായി,
കുന്നേൽപ്പാലം വെള്ളത്തിനടിയിലാണ്. ഇതുവഴി യാത്ര ദുഷ്കരം
Previous Post Next Post