വാഴൂർ റോഡിൽ പന്ത്രണ്ടാം മൈലിൽ മുട്ടറ്റം വെള്ളം കയറി. വാഹന ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ ഒരു വീട്ടിൽ നിന്നും സ്കൂട്ടർ ഒഴുക്കിൽപ്പെട്ടു. കറുകച്ചാൽ പനയമ്പാല തോട് കര കവിഞ്ഞ് ഒട്ടേറെ വീടുകളിൽ വെള്ളം കയറി.
മാന്തുരുത്തി ചമ്പക്കര ക്ഷേത്രം റോഡിൽ ഒരാൾ പൊക്കത്തിൽ വെള്ളം കയറി. മാന്തുരുത്തിയിൽ സിമന്റ് കടയിൽ ഉൾപ്പടെ വെളളംകയറി
വെള്ളൂർ പൊന്നരികുളം അമ്പലം ഭാഗത്ത് വെള്ളം കയറി. പത്തനംതിട്ട കോട്ടാങ്ങലിൽ വീടുകളിൽ വെള്ളം കയറി. ചുങ്കപ്പാറ ടൗണിൽ വെള്ളം കയറിയതിനെത്തുടർന്ന് കടകളിൽ നാശനഷ്ടം ഉണ്ടായി.
പല റോഡുകളിലും ചെറു വാഹനങ്ങളുടെയാത്ര തടസ്സപെ
പട്ടിരിക്കുകയാണ്. ദേ
ശീയ സംസ്ഥാന പാതകൾ പലയിടത്തും വെള്ളത്തിനടിയിലാണ്.
മൂന്നിലവ് – വാകക്കാട് മണ്ണൂർ പാലം, കവണാർ റബ്ബർ ഫാക്ടറി ഭാഗത്തേക്കു പോകുന്ന വഴിയും പുലർച്ചെ വെള്ളം കയറി ഒലിച്ച് പോയി.