അബുദാബി: മലയാളി യുവാവ് യുഎഇയിലെ താമസ സ്ഥലത്ത് മരിച്ചു. മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം കോലത്തുപറമ്പില്‍ വീട്ടില്‍ അബ്‍ദുല്‍ കരീം – ഖദിയമ്മ കുട്ടി ദമ്പതികളുടെ മകന്‍ മുഹമ്മദ് അല്‍ഫാസ് (24) ആണ് മരിച്ചത്. മുസഫയിലെ ഒരു ഫുഡ് സ്റ്റഫ് സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്തുവരികയായിരുന്നു. പത്ത് മാസം മുമ്പാണ് മുഹമ്മദ് അല്‍ഫാസ് ഗള്‍ഫില്‍ എത്തിയത്. മുറിയില്‍ ഒപ്പം താമസിച്ചിരുന്നവര്‍ പുലര്‍ച്ചെ നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം.