പൊന്നാണ് സിന്ധു; കോമൺവെൽത്ത് ​ഗെയിംസിൽ കന്നി സ്വർണം




 
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പ്രതീക്ഷ തെറ്റിക്കാതെ സ്വർണം നേടി ഇന്ത്യയുടെ ഒളിംപിക്‌സ് മെഡല്‍ ജേതാവ് പി വി സിന്ധു. വനിതകളുടെ ബാഡ്മിന്റൺ സിം​ഗിൾസ് ഫൈനലിൽ കാനഡയുടെ മിഷേൽ ലീയെ രണ്ട് സെറ്റുകൾക്ക് തോൽപ്പിച്ചാണ് ജയം. സ്കോർ 21-15, 20-13. കോമൺവെൽത്തിലെ സിന്ധുവിന്റെ ആദ്യ സ്വർണനേട്ടമാണ് ഇത്. 

ബിര്‍മിങ്ഹാമില്‍ തോല്‍വി അറിയാതെയാണ് സിന്ധുവിന്റെ കുതിപ്പ്. മിക്‌സഡ് ടീം വിഭാഗത്തിലും സിന്ധു ജയം പിടിച്ചിരുന്നു. മിക്‌സഡില്‍ 1-3ന് മലേഷ്യയോട് ഇന്ത്യ തോറ്റപ്പോള്‍ സിന്ധുവാണ് ഒരേയൊരു ജയം നേടിയത്. മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യ വെള്ളി നേടിയിരുന്നു. 

ഇത് മൂന്നാം തവണയാണ് സിന്ധു കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഫൈനലില്‍ എത്തുന്നത്. 2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നേടിയ വെള്ളി താരം ഇക്കുറി സ്വർണമാക്കി. ഇന്ത്യയുടെ തന്നെ സൈനയോടാണ് അന്ന് സിന്ധു തോറ്റത്
Previous Post Next Post