കൊല്ലം ശക്തികുളങ്ങരയില്‍ പ്രവർത്തനമില്ലാതെ കിടന്ന ആശുപത്രിക്ക് സമീപത്തെ റോഡരികിൽ നിന്ന് രണ്ട് തലയോട്ടികൾ കണ്ടെത്തി


 പ്രതീകാത്മക ചിത്രം 
ശുചീകരണ തൊഴിലാളികളാണ് കവറിൽ പൊതിഞ്ഞ നിലയിലുള്ള തലയോട്ടികൾ ആദ്യം കണ്ടത്.
കവറിനുള്ളിൽ തലയോട്ടികളാണെന്ന് വ്യക്തമായതോടെ ശുചീകരണ തൊഴിലാളികൾ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
പൊലീസെത്തി നടത്തിയ പരിശോധനയിൽ തലയോട്ടികൾ ഏറെ പഴക്കം ചെന്നവയാണെന്ന് കണ്ടെത്തി.
أحدث أقدم